---
title: "ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ പാലയാട്ടെ സ്വകാര്യ ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "BDS student Nitin Raj's death; Clashes during DYFI march to Dr. M.K. Ram's private clinic in Palayade"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353344/BDS student Nitin Raj's death; Clashes during DYFI march to Dr. M.K. Ram's private clinic in Palayade"
published_at: "2026-04-14T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de009d71ce0_1001192460.jpg"
keywords: []
---

# ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ പാലയാട്ടെ സ്വകാര്യ ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** *ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ പാലയാട്ടെ സ്വകാര്യ ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം*

## Article Content

*ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ പാലയാട്ടെ സ്വകാര്യ ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം*

അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി..എസ്. വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതനായ ഡോ.എം. കെ.റാമിന്റെ പാലയാട് ചിറക്കുനിയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.- ജിതിൻ രാജ് മരിച്ചതല്ല,, കൊന്നതാണ് എന്ന ബാനറിന് പിന്നിൽ അണിനിരന്ന യുവതീ യുവാക്കൾ പാലയാട്ടെ അബു .ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത്  സ്റ്റേഡിയ പരിസരത്ത് നിന്നാണ് പ്രകടനമായി ചിറക്കുനി ബസാറിലേക്ക് മാർച്ച് ചെയ്തത്

ക്ലിനിക്കിന്റെ പരിസരത്ത് ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് പ്രവർത്തകരെ തടഞ്ഞു. ഈ സമയം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും നടത്തി..ഇതിനിടയിൽ പോലീസിനെ വെട്ടിച്ച് കടന്ന ഏതാനും പ്രവർത്തകർ ക്ലിനിക്കിലേക്കുള്ള പ്രവേശന വഴിയിലെ ഗ്രിൽസ് ഗേറ്റ് ചങ്ങലയിട്ട് പൂട്ടി. അവിടെകൊടി കെട്ടി ഭരണഘടനാ ശിൽപി ഡോ.അംബേദ്കറിന്റെ ഛായ ചിത്രം സ്ഥാപിച്ചു. ഈ സമയം മറ്റൊരു പ്രവർത്തകൻ സി.എം. സ്റ്റോറിന്റെ മുകളിലെ റാമിന്റെ ക്ലിനിക്കിന് മുന്നിൽ എത്തി കൊടികുത്തി. ഡോ. റാം ഡന്റൽ ക്ലിനിക്ക് എന്നപോസ്റ്റർ വലിച്ചു കീറിയ ശേഷം ജാതിവെറിയന്റെ കട പൂട്ടിച്ചു എന്ന പോസ്റ്റർ പതിച്ചു. ഇവിടെയും ഡോ.അംബേദ്കരുടെ പടം സ്ഥാപിച്ചു. തടയാനായി പിറകെ പോലീസ് എത്തിയെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. ഡോ. റാമിന് മാപ്പില്ല എന്ന മുദ്രാവാക്യവുമായി ക്ഷുഭിതരായെത്തിയ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട്  പിന്തിരിപ്പിച്ചാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.. ഡി.വൈ.എഫ്.ഐ. ധർമ്മടം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം പി.എം. അഖിൽ ഉത്ഘാടനം ചെയ്തു. അനുശ്രീ കേളോത്ത്, സംസാരിച്ചു. വി. ശരത് അദ്ധ്യക്ഷത വഹിച്ചു. കെ.നിവേദ് സ്വാഗതം പറഞ്ഞു. മാർച്ചിന് കെ.സുജിത്, നിധീഷ് എന്നിവർ നേതൃത്വം നൽകി.. ധർമ്മടം സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.കെ. നിഥിഷ്, സബ്ബ് ഇൻസ്പക്ടർ ബിജുമോൻ,എന്നിവരുടെ നേതൃത്വത്തിൽ കതിരൂർ, തലശ്ശേരി, ധർമ്മടം, പിണറായി, ന്യൂമാഹി സ്റ്റേഷനുകളിൽ നിന്നുള്ള സേനാംഗങ്ങളും എ.എസ്.പി.യുടെ സ്ട്രൈക്കിംഗ് ഫോഴ്സും ഉൾപെടെയുള്ള ശക്തമായ പോലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ദ്രിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353344/BDS student Nitin Raj's death; Clashes during DYFI march to Dr. M.K. Ram's private clinic in Palayade)